പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച പിന്നിടും മുമ്പേ ബുന്ദേല്‍ഘട്ട് എക്‌സ്പ്രസേ ഹൈവേ തകര്‍ന്നു
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച പിന്നിടും മുമ്പേ ബുന്ദേല്‍ഘട്ട് എക്‌സ്പ്രസ് ഹൈവേയുടെ വിവിധ ഭാഗങ്ങള്‍ കനത്ത മഴയില്‍ തകര്‍ന്നു. ജൂലൈ 16നാണ് ബുന്ദേല്‍ഘട്ട് നാലുവരിപ്പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങള്‍ കേടുപാടായി. ഏഴ് ജില്ലകളിലൂടെ പിന്നിട്ട് ചിത്രകൂടത്തിലെത്തുന്നതാണ് 296 കിലോമീറ്റര്‍ നീളമുള്ള പാത. സലേംപുരിലെ ചിറിയയിലാണ് റോഡില്‍ വലിയ കുഴി രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി കുഴിയില്‍ വീണ് രണ്ട് കാറിനും ബൈക്കിനും അപകടം സംഭവിച്ചു. സൗരയ്യയിലെ അജിത്മാലിലും സമാനമായ കുഴി രൂപപ്പെട്ടു.
धंस गई बुंदेलखंड एक्सप्रेस वे की सड़क, एक हफ्ते पहले ही पीएम नरेंद्र मोदी ने किया था शुभारंभ ...@NavbharatTimes pic.twitter.com/ZTnlrhZQvQ
— NBT Uttar Pradesh (@UPNBT) July 21, 2022
8000 കോടി ചെലവിലാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആറുവരിപ്പതിയാക്കാന്‍ സാധിക്കും വിധത്തിലാണ് നിര്‍മാണം. റോഡ് തകര്‍ന്ന ഭാഗങ്ങള്‍ ഉടന്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ വ്യവസായ മേഖലകളെയും കാര്‍ഷിക മേഖലകളെയും ബന്ധിപ്പിക്കാനാണ് പാതയെന്നും വ്യാവസായിക ഇടനാഴിയും വികസിപ്പിക്കുമെന്നും ഹൈവേ അതോറിറ്റി വ്യക്തമാക്കി.