യെമനെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്താന്‍ രൂപീകരിച്ച ഗ്രൂപ്പില്‍ അബദ്ധത്തില്‍ മാധ്യമപ്രവര്‍ത്തകനെ ചേര്‍ത്ത് യുഎസ് അധികൃതര്‍; വിവരങ്ങള്‍ പുറത്ത്

Update: 2025-03-25 02:41 GMT
യെമനെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്താന്‍ രൂപീകരിച്ച ഗ്രൂപ്പില്‍ അബദ്ധത്തില്‍ മാധ്യമപ്രവര്‍ത്തകനെ ചേര്‍ത്ത് യുഎസ് അധികൃതര്‍; വിവരങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: യെമനില്‍ വ്യോമാക്രമണം ആസൂത്രണം ചെയ്യാന്‍ രൂപീകരിച്ച സോഷ്യല്‍മീഡിയ ഗ്രൂപ്പില്‍ അബദ്ധത്തില്‍ മാധ്യമപ്രവര്‍ത്തകനെ ചേര്‍ത്ത് യുഎസ് അധികൃതര്‍. 'ദി അറ്റ്‌ലാന്റിക് മാഗസിന്റെ' ചീഫ് എഡിറ്റര്‍ ജെഫ്രി ഗോള്‍ഡ്ബര്‍ഗിനെയാണ് ഗ്രൂപ്പില്‍ ചേര്‍ത്തത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ വാള്‍ട്ട്‌സിനാണ് അബദ്ധം പറ്റിയത്. ഇതേതുടര്‍ന്ന് യെമന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഡാലോചനയുടെ ചില വിവരങ്ങള്‍ ദി അറ്റ്‌ലാന്റിക് പ്രസിദ്ധീകരിച്ചു.(click for full report)



'ഹൂത്തി പിസി സ്‌മോള്‍ ഗ്രൂപ്പ്' എന്ന പേരിലുള്ള ഗ്രൂപ്പില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ, ഇന്റലിജന്‍സ് വിഭാഗം മേധാവി തുള്‍സി ഗബ്ബാര്‍ഡ്, വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ വാള്‍ട്ട്‌സ് തുടങ്ങിവരാണ് ഉണ്ടായിരുന്നത്.


യെമനില്‍ ആക്രമണം നടത്തുന്നത് എണ്ണ വില വര്‍ധിക്കാന്‍ കാരണമാവുമോ എന്ന ആശങ്ക ഒരു ഘട്ടത്തില്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഉന്നയിച്ചു. എന്നാലും ടീം വര്‍ക്കിന്റെ ഭാഗമായി ഈ ആശങ്ക കാര്യമാക്കുന്നില്ല. ചെങ്കടലിലൂടെയുള്ള സമുദ്രവ്യാപാരത്തില്‍ യുഎസിനുള്ള പങ്ക് യൂറോപ്പിനെ ബോധ്യപ്പെടുത്താന്‍ ആക്രമണം നല്ലതാണെന്നും വൈസ് പ്രസിഡന്റ് അഭിപ്രായപ്പെടുകയുണ്ടായി.

എന്നാല്‍, ഹെഗ്‌സെത്തും വാള്‍ട്ട്‌സും ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ ആക്രമണം നടത്തണമെന്ന നിലപാടുള്ളവരായിരുന്നു. കുറച്ച് ആഴ്ചകളോ ഒരു മാസമോ കാത്തിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നാണ് ഹെഗ്‌സെത്ത് പറഞ്ഞത്. യെമന്‍ ആക്രമണത്തിന് ഡോണള്‍ഡ് ട്രംപ് പച്ചക്കൊടി കാട്ടിയെന്ന് സ്റ്റീഫന്‍ മില്ലര്‍ പറയുന്നുണ്ട്. ഹൂത്തികളെ ആക്രമിക്കുന്നതിലൂടെ ഈജിപ്തിനും യൂറോപ്പിനുമുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചും പരാമര്‍ശമുണ്ട്. മാര്‍ച്ച് പതിനഞ്ചിന് രാവിലെ 11.44നാണ് പീറ്റ് ഹെഗ്‌സെത്ത് ആക്രമണത്തിന് നിര്‍ദേശം നല്‍കിയത്. പിന്നീട് സന്‍ആയില്‍ ബോംബിട്ടതിനെ കുറിച്ചും ചാറ്റുകള്‍ പറയുന്നുണ്ട്.


Similar News