ആലിപ്പറമ്പിലെ മോഷണം; 17 പവനും 91,000 രൂപയും കണ്ടെടുത്തു

ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി നടത്തിയ അന്വേഷണത്തിലാണ് ബാക്കി ആഭരണങ്ങളും പണവും കണ്ടെത്തിയത്.

Update: 2021-07-28 04:11 GMT

പെരിന്തല്‍മണ്ണ: ആലിപ്പറമ്പില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന് 19 പവനും പണവും മോഷ്ടിച്ച കേസിന്റെ തെളിവെടുപ്പിനിടെ 17 പവന്റെ സ്വര്‍ണാഭരണങ്ങളും 91,000 രൂപയും പോലിസ് കണ്ടെടുത്തു. പ്രതികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത സ്‌കൂട്ടറില്‍ നിന്ന് ആദ്യ ഘട്ടത്തിലെ തെളിവെടുപ്പില്‍ ആറു പവന്റെ ആഭരണങ്ങളും 91,000 രൂപയും പൊതിയിലാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിനായി ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി നടത്തിയ അന്വേഷണത്തിലാണ് ബാക്കി ആഭരണങ്ങളും പണവും കണ്ടെത്തിയത്.

ചേര്‍ത്തലയില്‍ പണയം വെച്ച എട്ടരപ്പവനോളമുള്ള ആഭരണങ്ങളും താമരശ്ശേരിയില്‍ വില്‍പ്പന നടത്തിയ രണ്ടരപ്പവന്റെ ആഭരണങ്ങളുമാണ് കണ്ടെത്തിയത്. കൊട്ടാരക്കര എഴുകോണ്‍ അഭിവിഹാറില്‍ അഭിരാജ് (29), കോഴിക്കോട് താമരശ്ശേരി സ്വദേശി രാരൂത്ത് മണി (36) എന്നിവരെ നേരത്തേ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇവരുമായാണ് വിശദമായ അന്വേഷണം നടത്തിയത്. കഴിഞ്ഞ ഏഴിന് പകല്‍ സമയത്തായിരുന്നു ആലിപ്പറമ്പിലെ വീടിന്റെ വാതില്‍ തകര്‍ത്ത് പ്രതികള്‍ മോഷണം നടത്തിയത്.

Tags:    

Similar News