യോഗി പോലിസ് മുട്ടുമടക്കി; ഷാംലി മഹാപഞ്ചായത്തില്‍ പതിനായിരങ്ങള്‍ (വീഡിയോ)

കര്‍ഷക പ്രക്ഷോഭം സംഘര്‍ഷത്തിന് ഇടയാക്കുമെന്നും കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നതായും ചൂണ്ടിക്കാട്ടി യുപി പോലിസ് മഹാപഞ്ചായത്ത് തടയാന്‍ ശ്രമിച്ചിരുന്നു.

Update: 2021-02-05 15:04 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്തുമെന്ന യോഗി ഭരണകൂടത്തിന്റെ ഭീഷണി നിലനില്‍ക്കേ ഇന്ന് യുപിയിലെ ഷാംലിയില്‍ നടന്ന മഹാ പഞ്ചായത്തില്‍ ഒത്തുചേര്‍ന്നത് പതിനായിരങ്ങള്‍. 144 പ്രഖ്യാപിച്ച് യുപി പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും ഇതൊന്നും വകവക്കാതെ പതിനായിരങ്ങളാണ് ഷാംലിയില്‍ എത്തിയത്.

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ യുപി പോലിസ് ശ്രമിച്ചതാണ് പ്രതിഷേധം ശക്തമാവാന്‍ കാരണം. ഇതിന് ശേഷം യുപിയിലെ വിവിധ കേന്ദ്രങ്ങളില്‍ അഞ്ച് മഹാപഞ്ചായത്തുകള്‍ നടന്നു.

കര്‍ഷക പ്രക്ഷോഭം സംഘര്‍ഷത്തിന് ഇടയാക്കുമെന്നും കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നതായും ചൂണ്ടിക്കാട്ടി യുപി പോലിസ് മഹാപഞ്ചായത്ത് തടയാന്‍ ശ്രമിച്ചിരുന്നു. നാലില്‍ കൂടുതല്‍ ആളുകള്‍ സംഘടിക്കുന്നത് നിരോധിച്ചുകൊണ്ട് ഷാംലിയില്‍ ജില്ലാഭരണകൂടം 144 പ്രഖ്യാപിച്ചു. സമരക്കാര്‍ക്കെതിരേ കേസെടുക്കുമെന്നും മഹാപ്പഞ്ചായത്ത് പോലിസ് തടയുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, ഇതൊന്നും വകവയ്ക്കാതെ പതിനായിരങ്ങളാണ് ഷാംലിയില്‍ എത്തിയത്.

വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരേ കര്‍ഷകര്‍ പ്രക്ഷോഭം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂനിയനും രാഷ്ട്രീയ ലോക്ദളും ഉള്‍പ്പടേയുള്ള സംഘടനാ നേതാക്കള്‍ പറഞ്ഞു.

Tags:    

Similar News