ഇതരസംസ്ഥാന തൊഴിലാളി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ക്രൂരമായ മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദനത്തില്‍ കുടല്‍ തകര്‍ന്നിരുന്നു. 38 കാരന്‍ ശ്രീഹരി സായ് നീണ്ടകര സ്വദേശിയുടെ ജോര്‍ദാന്‍ ബോട്ടിലെ തൊഴിലാളിയാണ്

Update: 2021-12-23 10:45 GMT

കൊല്ലം: നീണ്ടകരയില്‍ ഇതര സംസ്ഥാന തൊഴിലാളി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നീണ്ടകര സ്വദേശികളായ ആന്റണി ജോര്‍ജ്, ആല്‍ബിന്‍, ശക്തികുളങ്ങര സ്വദേശി ക്രിസ്റ്റി ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. ബംഗാള്‍ സ്വദേശി ശ്രീഹരി സാഹുവാണ് കൊല്ലപ്പെട്ടത്. ക്രൂരമായ മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദനത്തില്‍ കുടല്‍ തകര്‍ന്നിരുന്നു. 38 കാരന്‍ ശ്രീഹരി സായ് നീണ്ടകര സ്വദേശിയുടെ ജോര്‍ദാന്‍ ബോട്ടിലെ തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൂടെ ജോലി ചെയ്യുന്ന മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഒപ്പം ബോട്ടിലേക്ക് പോകുന്ന വഴി മാമന്‍ തുരുത്തില്‍ വെച്ച് പ്രതികളായ മൂന്ന് പേര്‍ ഇവരെ തടഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ സംഘം ഇവരെ ക്രൂരമായി മര്‍ദിച്ചു.

 മര്‍ദനമേറ്റ് അവശനായ ശ്രീഹരിയെ കടവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News