ദുബൈ: സയണിസ്റ്റ് റബ്ബിയും ഇസ്രായേലി മുന്‍ സൈനികനുമായ സി കോഗന് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പേരും ഉസ്ബൈക്കിസ്താന്‍ സ്വദേശികളെന്ന് യുഎഇ. പ്രതികളില്‍ രണ്ടു പേര്‍ക്ക് 28 വയസുണ്ടെന്നും മൂന്നാമത്തെയാള്‍ക്ക് 33 വയസുണ്ടെന്നും പോലിസ് അറിയിച്ചു. ഇവരുടെ കണ്ണുകെട്ടി, ചങ്ങലക്കിട്ട ചിത്രവും പുറത്തുവിട്ടു. വിഷയത്തില്‍ യുഎഇയിലെ ഉസ്ബൈക്കിസ്താന്‍ എംബസി പ്രതികരിച്ചിട്ടില്ല. എന്താണ് കൊലപാതകത്തിന് കാരണമെന്ന് യുഎഇ പോലിസും വ്യക്തമാക്കിയിട്ടില്ല.
സി കോഗന്
ഫലസ്തീനികളെ പൂര്‍ണമായും ഫലസ്തീനില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടുള്ള കബാദ് ജൂത വിഭാഗത്തിന്റെ റബ്ബിയായ സി കോഗന്റെ കാറും മൃതദേഹവും കഴിഞ്ഞ ദിവസമാണ് അല്‍ ഐന്‍ സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇസ്രായേലി സൈന്യത്തിലെ ഗിവാറ്റി ബ്രിഗേഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ 2020ല്‍ യുഎസിന്റെ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രായേലും തമ്മില്‍ ബന്ധം സ്ഥാപിച്ചതോടെ ദുബൈയില്‍ എത്തുകയായിരുന്നു.