കൊടും ക്രൂരത; യുപിയില്‍ മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ 17കാരന്‍ ബലാല്‍സംഗം ചെയ്തു

കുടുംബാംഗങ്ങളുടെ പരാതിയില്‍ ബഗ്‌വാല പോലിസ് പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരേ കേസെടുത്തു. പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ പോലിസ് നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Update: 2021-08-16 13:38 GMT

ലഖ്‌നോ: സ്ത്രീകള്‍ക്ക് നേരേ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്ന യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനോടും കൊടും ക്രൂരത. മൂന്നുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ 17 വയസ്സുകാരന്‍ ബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലാണ് മനുഷ്യമനസ്സാക്ഷി മരവിപ്പിക്കുന്ന ക്രൂരകൃത്യമുണ്ടായത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അമ്മയെത്തിയപ്പോള്‍ സ്വകാര്യഭാഗങ്ങളില്‍നിന്ന് രക്തം വാര്‍ന്നൊലിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് കുഞ്ഞ് ബലാല്‍സംഗത്തിനിരയായെന്ന് വ്യക്തമായത്.

ഉടന്‍തന്നെ കുഞ്ഞിനെ ചികില്‍സയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ഡോക്ടര്‍മാര്‍ വിദഗ്ധ ചികില്‍സയ്ക്കായി മറ്റൊരു കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്തു. അവിടെ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ് കുഞ്ഞ്. കുടുംബാംഗങ്ങളുടെ പരാതിയില്‍ ബഗ്‌വാല പോലിസ് പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരേ കേസെടുത്തു. പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ പോലിസ് നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ബന്ധുക്കളുടെ പരാതിയില്‍ പ്രതിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികളെ അറസ്റ്റുചെയ്യാന്‍ നാല് സംഘങ്ങള്‍ രൂപീകരിച്ചതായി ഇറ്റ സൂപ്രണ്ട്‌സ് ഓഫ് പോലിസ് (എസ്എസ്പി) ഉദയശങ്കര്‍ സിങ് പറഞ്ഞു. പ്രതി ഇപ്പോഴും ഒളിവിലാണ്. പ്രതിയെ പിടികൂടാന്‍ നാല് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്- ഇറ്റാ അസിസ്റ്റന്റ് പോലിസ് സൂപ്രണ്ട് (എഎസ്പി) ഒ പി സിങ്ങും വ്യക്തമാക്കി.

Tags:    

Similar News