കണ്ണിന്റെ ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നല്‍കിയ മൂന്ന് വയസ്സുകാരന്‍ മരിച്ചു

കോംട്രസ്റ്റില്‍ നിന്ന് മിംസില്‍ എത്തുമ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

Update: 2019-10-08 10:12 GMT

കോഴിക്കോട്: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കണ്ണിന് അപകടം പറ്റിയ കുട്ടി ചികില്‍സക്കിടെ മരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ രാജേഷിന്റെ മകന്‍ അനയ് ആണ് മരിച്ചത്. അനസ്‌തേഷ്യ കൊടുത്തതിനെത്തുടര്‍ന്ന് കുട്ടി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിച്ചു.

ഇന്നലെ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് കുട്ടിക്ക് കണ്ണിന്ന് അപകടം പറ്റിയത്. ഉടനെ കുട്ടിയെ കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ കൊണ്ടുപോയി. ശാസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ മയക്കാന്‍ അനസ്‌തേഷ്യ നല്‍കി. അതിനു ശേഷം കുട്ടിയുടെ നില വഷളാവാന്‍ തുടങ്ങി. പെട്ടെന്ന് ആശുപത്രി അധികൃതര്‍ നേരിട്ട് മിംസ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.

എന്നാല്‍ കോംട്രസ്റ്റില്‍ നിന്ന് മിംസില്‍ എത്തുമ്പോഴേക്കും കുഞ്ഞ് മരിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. ബന്ധുക്കളുടെ പരാതിയില്‍ കസബ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News