ടൈഗര്‍ മേമന്റെ സഹോദരന്‍ യൂസുഫ് മേമന്‍ നാസിക് ജയിലില്‍ മരിച്ചു

നാസിക് പോലിസ് കമ്മീഷണര്‍ വിശ്വാസ് നങ്രെ പാട്ടില്‍ ആണ് മരണം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെ 10:30 നാണ് യൂസുഫ് മേമന് ഹൃദയാഘാതം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Update: 2020-06-26 13:18 GMT
ടൈഗര്‍ മേമന്റെ സഹോദരന്‍ യൂസുഫ് മേമന്‍ നാസിക് ജയിലില്‍ മരിച്ചു

മുംബൈ: ടൈഗര്‍ മേമന്റെ സഹോദരന്‍ യൂസുഫ് മേമന്‍ നാസിക് ജയിലില്‍ വെച്ച് മരിച്ചു. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാസിക് പോലിസ് കമ്മീഷണര്‍ വിശ്വാസ് നങ്രെ പാട്ടില്‍ ആണ് മരണം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെ 10:30 നാണ് യൂസുഫ് മേമന് ഹൃദയാഘാതം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ധൂലിലേക്ക് അയച്ചു.

മുംബൈ ആക്രമണത്തിലെ മുഖ്യസൂത്രധാരനായ ടൈഗര്‍ മേമന്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമൊത്ത് ഗൂഢാലോചന നടത്തിയെന്നാണ് പോലിസ് പറയുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മുംബൈ അല്‍ഹുസേനി ബില്‍ഡിംഗിലെ ഗാരേജും ഫ്‌ളാറ്റും നല്‍കിയെന്നതാണ് യുസുഫ് മേമനെതിരെയുള്ള കുറ്റം. പ്രത്യേക ടാഡ കോടതിയാണ് യുസുഫ് മേമനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തുടക്കത്തില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ തടവിലാക്കപ്പെട്ട അദ്ദേഹത്തെ 2018 ലാണ് നാസിക് ജയിലിലേക്ക് മാറ്റിയത്.

Tags:    

Similar News