തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍; യുവതിയുടെ കഴുത്തിലാണ് മുറിവ്

Update: 2025-01-12 03:50 GMT

തിരുവനന്തപുരം: തമ്പാനൂരിലെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയേയും മരിച്ചനിലയില്‍ കണ്ടെത്തി. പേയാട് സ്വദേശികളായ കുമാറും ആശയുമാണു മരിച്ചത്. ആശയെ കഴുത്തു മുറിച്ച നിലയിലും കുമാറിനെ കൈകളിലെ ഞെരമ്പുകള്‍ മുറിച്ച നിലയിലുമാണ് കണ്ടെത്തിയിരിക്കുന്നത്. ആശയെ കൊലപ്പെടുത്തിയ ശേഷം കുമാര്‍ ആത്മഹത്യ ചെയ്തതാവാം എന്നാണ് അനുമാനം. കുമാര്‍ സ്വകാര്യ ടിവി ചാനലിലെ ക്യാമറമാനാണ്. പോലിസ് മുറി സീല്‍ ചെയ്ത് പരിശോധന തുടങ്ങിയിട്ടുണ്ട്.

രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. ആശ കഴിഞ്ഞദിവസമാണ് ഇയാളുടെ മുറിയിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസം മുതല്‍ ഇരുവരെയും പുറത്തുകണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഞായറാഴ്ച രാവിലെ മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.


Similar News