മാതാവിന്റെ കണ്‍മുന്നില്‍ ടിപ്പര്‍ലോറിയിടിച്ച് യുകെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: മാതാവിന്റെ കണ്‍മുന്നില്‍ ടിപ്പര്‍ലോറിയിടിച്ച് യുകെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇരിക്കൂറിനു സമീപം മലപ്പട്ടം ചൂളിയാട് കടവ് വളവിലുണ്ടായ അപകടത്തില്‍ മയ്യില്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ത്വാഹ(6)യാണ് മരണപ്പെട്ടത്. സേവാദള്‍ കൊളച്ചേരി മണ്ഡലം പ്രസിഡന്റ് ചേലേരി എടക്കൈതോടിലെ ഷംസു കൂളിയാലിന്റെ മകനാണ്. ഇന്ന് വൈകീട്ടോടെയാണ് അപകടം. സ്‌കൂളില്‍ നിന്ന് മടങ്ങി വരവെ മാതാവിന്റെ കണ്‍മുന്നിലാണ് അപകടമുണ്ടായത്. ടിപ്പര്‍ ലോറിയിടിച്ച മുഹമ്മദ് ത്വാഹയെ ഉടന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍.