മലപ്പുറം: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ പട്ടയ അസംബ്ലി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് തിരൂരങ്ങാടി എം എല്‍ എ, കെ പി എ മജീദ് അവര്‍കളുടെ നേതൃത്വത്തില്‍ ചേര്‍ന്നു.
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പട്ടയ അസംബ്ലിയില്‍ പങ്കെടുത്തു. തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ 2022 ന് ശേഷം 41 പട്ടയങ്ങള്‍ നല്‍കിയതായി തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു. പട്ടയത്തിനുള്ള പുതിയ അപേക്ഷകളില്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ അസംബ്ലിയില്‍ തീരുമാനിച്ചു.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഫിഷറീസ് ഭൂമിയിലുള്ള 51 പട്ടയ അപേക്ഷകളില്‍ ഫിഷറീസ് വകുപ്പില്‍ നിന്നും അനുമതി നല്‍കണമെന്ന് പട്ടയ അസംബ്ലിയില്‍ ആവശ്യമുയര്‍ന്നു. എല്ലാ ജനപ്രതിനിധികളും വില്ലേജ് ഓഫീസര്‍മാരും ചേര്‍ന്ന് രേഖകളില്ലാത്ത കുടുംബത്തെ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കണമെന്ന് അധ്യക്ഷന്‍ കെ. പി. എ. മജീദ് എം.എല്‍.എ. നിര്‍ദേശിച്ചു. തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. പി. മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാജിത കെ. ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സെലീന കരുമ്പില്‍, ഫസലുദ്ദീന്‍, ഷംസുദ്ദീന്‍, നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസക്കുട്ടി, തിരൂരങ്ങാടി തഹസില്‍ദാര്‍ സാദിഖ് പി. ഒ, ഭൂരേഖ തഹസില്‍ദാര്‍ മോഹനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഗോവിന്ദന്‍കുട്ടി, സുലൈമാന്‍, മണ്ഡലത്തിലെ വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.