ഭരണഘടനയോട് പോകാന്‍ പറ; മാതൃക പെരുമാറ്റ ചട്ടത്തെ പരസ്യമായി വെല്ലുവിളിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

ഭരണഘടനയോട് പോവാന്‍ പറ. തങ്ങളുടെ മനസ്സില്‍ തോന്നുന്നതെന്തോ അത് തങ്ങള്‍ പറയും. ഇത് തിരഞ്ഞെടുപ്പ് കാലമാണ്. അത് കൊണ്ടു തന്നെ നമ്മളെ നിരന്തരം മാതൃകാ പെരുമാറ്റ ചട്ടത്തെക്കുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും. അതിനാല്‍ മാതൃകാ പൊരുമാറ്റ ചട്ടത്തെക്കുറിച്ച് നമ്മളില്‍ എല്ലായ്‌പ്പോഴു ഭയമുണ്ടാവും. ആദ്യം തന്നെ പറയട്ടെ നമ്മള്‍ നിയമത്തില്‍ വിശ്വസിക്കുന്ന ആളുകളല്ലെന്നും റാവത്ത് തുറന്നടിച്ചു.

Update: 2019-04-15 10:00 GMT
മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടങ്ങളെ പരസ്യമായി വെല്ലുവിളിച്ച് ശിവസേനാ നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത്. മുംബെയുടെ പ്രാന്തഭാഗത്തുള്ള മിറാ-ഭയന്ദറിറിലെ

തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ ആണ് 2004 മുതല്‍ പാര്‍ലമെന്റ് അംഗമായ റാവത്ത് ഭരണഘടനയെ പരിഹസിച്ചത്.

ഭരണഘടനയോട് പോവാന്‍ പറ. തങ്ങളുടെ മനസ്സില്‍ തോന്നുന്നതെന്തോ അത് തങ്ങള്‍ പറയും. ഇത് തിരഞ്ഞെടുപ്പ് കാലമാണ്. അത് കൊണ്ടു തന്നെ നമ്മളെ നിരന്തരം മാതൃകാ പെരുമാറ്റ ചട്ടത്തെക്കുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും. അതിനാല്‍ മാതൃകാ പൊരുമാറ്റ ചട്ടത്തെക്കുറിച്ച് നമ്മളില്‍ എല്ലായ്‌പ്പോഴു ഭയമുണ്ടാവും. ആദ്യം തന്നെ പറയട്ടെ നമ്മള്‍ നിയമത്തില്‍ വിശ്വസിക്കുന്ന ആളുകളല്ലെന്നും റാവത്ത് തുറന്നടിച്ചു.

നമ്മള്‍ അങ്ങനെയാണ്. ഭരണഘടനയോട് പോകാന്‍ പറയൂ. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ കാര്യവും നമുക്ക് നോക്കാം. നമ്മുടെ മനസ്സിലുള്ള കാര്യം നമ്മള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ നമുക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. ഭരണഘടനയ്‌ക്കെതിരായ റാവത്തിന്റെ പരാമര്‍ശത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags:    

Similar News