വഖ്ഫ് സംരക്ഷണം ഓര്‍മകളെ ജ്വലിപ്പിച്ചു നിര്‍ത്തല്‍ വിപ്ലവപ്രവര്‍ത്തനമാണെന്ന് അബ്ദുറഹ്മാന്‍ പെരിങ്ങാടി

മദ്‌റസ , വഖഫ് സംരക്ഷണ സമിതി രൂപീകരിച്ചു.

Update: 2024-10-26 07:43 GMT

കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം കമ്മിറ്റി 'വഖ്ഫ് ഭേദഗതി ആശങ്കയും പരിഹാരവും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. വഖ്ഫ് ബോര്‍ഡ് മുന്‍ മെമ്പര്‍ അബ്ദുറഹ്മാന്‍ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു.ചരിത്രത്തെ അട്ടിമറിക്കാതിരിക്കാന്‍ ഓര്‍മകളെ ജ്വലിപ്പിച്ചു നിര്‍ത്തുന്നത് വിപ്ലവപ്രവര്‍ത്തനമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അബ്ദുറഹ്മാന്‍ പെരിങ്ങാടി പറഞ്ഞു. മറവിക്കെതിരേയുള്ള പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അഡ്വ. ഷബീര്‍ മോഡറേറ്റായി.

വിഷയത്തില്‍ നിലപാട് അവതരിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇംതിയാസ്, എംഎസ്എസ് സംസ്ഥാന സമിതി അംഗം വി മുനീര്‍, ജെഡിഎസ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ് ജമാല്‍ കണ്ണൂര്‍ സിറ്റി, ഹിദായത്ത് ഇസ്‌ലാം സംഘം പ്രസിഡന്റ് മുബശ്ശിര്‍ പുല്‍സാറകത്ത്, നവ മാധ്യമ ജനകീയ കൂട്ടായ്മയെ പ്രതിനിധീകരിച്ച് അബു അല്‍മാസ്, എസ്ഡിപിഐ മണ്ഡലം കമ്മിറ്റി അംഗം ഹാഷിം കലിമ എന്നിവര്‍ സംസാരിച്ചു. എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ഇഖ്ബാല്‍ പൂക്കുണ്ടില്‍ സ്വാഗതം പറഞ്ഞു. വിവിധ പള്ളി, മദ്‌റസ മഹല്ലുകളെയൂം സാമൂഹിക രംഗത്ത് ഇടപെടല്‍ നടത്തുന്നവരെയും പ്രതിനിധീകരിച്ച് നിരവധി പേര്‍ സെമിനാറില്‍ പങ്കെടുത്തു. സെമിനാറിലെ ചര്‍ച്ചകള്‍ക്ക് ശേഷം മദ്‌റസ, വഖഫ് സംരക്ഷണ സമിതി രൂപീകരിച്ചു. കണ്‍വീനറായി ജമാല്‍ കണ്ണൂര്‍ സിറ്റിയെ തിരഞ്ഞെടുത്തു.

Tags:    

Similar News