വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തന് സസ്പെൻഷൻ

ആരോഗ്യവകുപ്പിൻ്റെ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ

Update: 2024-10-26 11:24 GMT
വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തന് സസ്പെൻഷൻ

തിരുവനന്തപുരം: ഗുരുതര അച്ചടക്ക ലംഘനത്തിൻ്റെ അടിസ്ഥാനത്തിൽ പെട്രോൾ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തനെ സസ്പെൻഡ് ചെയ്തു. സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തൽ. പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരനാണ് പ്രശാന്തൻ. കൈക്കൂലി നൽകിയെന്ന വെളിപെടുത്തൽ ചട്ടലംഘനമാണ്. കടുത്ത അച്ചടക്ക മുന്നോടിയാണ് സസ്പെൻഷൻ. ആരോഗ്യവകുപ്പിൻ്റെ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ


Tags:    

Similar News