പി പി ദിവ്യക്കെതിരായ കേസ്; നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ 29 വരെ ഹാജരാകില്ലെന്ന് പി.പി ദിവ്യയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി

Update: 2024-10-26 10:43 GMT

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരായ കേസ് നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേസമയം, തോമസ് കെ. തോമസിനെതിരെ ഉയര്‍ന്ന കോഴ വിവാദം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തില്ല. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ 29 വരെ ഹാജരാകില്ലെന്ന് പി.പി ദിവ്യയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.




Tags:    

Similar News