വാതുവെപ്പ് ആപ്പുകള്‍ക്ക് പരസ്യം നല്‍കല്‍; പ്രകാശ് രാജ് ഉള്‍പ്പെടെ 24 സെലിബ്രറ്റികള്‍ക്കെതിരേ കേസ്

Update: 2025-03-20 07:19 GMT
വാതുവെപ്പ് ആപ്പുകള്‍ക്ക് പരസ്യം നല്‍കല്‍; പ്രകാശ് രാജ് ഉള്‍പ്പെടെ 24 സെലിബ്രറ്റികള്‍ക്കെതിരേ കേസ്

ഹൈദരാബാദ്: വാതുവെപ്പ് ആപ്പ് പരസ്യങ്ങളുടെ പേരില്‍ പ്രകാശ് രാജ് ഉള്‍പ്പെടെ 24 സെലിബ്രറ്റികള്‍ക്കെതിരേ കേസ്. നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകള്‍ പ്രോത്സാഹിപ്പിച്ചതിനാണ് കേസ്. വ്യവസായി ഫണീന്ദ്ര ശര്‍മ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

തെലങ്കാനയില്‍ പോലിസ് കേസ് നേരിടുന്ന 25 സെലിബ്രിറ്റികളില്‍ പ്രശസ്ത നടന്മാരായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി എന്നിവരുമുണ്ട്. പ്രണീത, നിധി അഗര്‍വാള്‍, അനന്യ നാഗല്ല, സിരി ഹനുമന്തു, ശ്രീമുഖി, വര്‍ഷിണി സൗന്ദര്‍രാജന്‍, വാസന്തി കൃഷ്ണന്‍, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താന്‍, പാണ്ഡു, പത്മാവതി, സാ പ്രിയ്, വിഷ്ണു, പത്മാവതി, ശ്യാമള, ടേസ്റ്റി തേജ, ബന്ദാരു ശേഷായനി സുപ്രിത എന്നിവരാണ് മറ്റുള്ളവര്‍

സെലിബ്രിറ്റികളുടെയും സ്വാധീനമുള്ളവരുടെയും സഹായത്തോടെ സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെ ഈ പ്ലാറ്റ്ഫോമുകള്‍ അവരുടെ ആപ്പുകളും വെബ്സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നുണ്ടെന്നും ഈ നിയമവിരുദ്ധ പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു.

Tags:    

Similar News