ഇന്ന് നടക്കുന്ന സംഘപരിവാര്‍ പ്രകടനം കലാപത്തിനുള്ള ആസൂത്രിതശ്രമം: എസ്ഡിപിഐ

Update: 2021-12-03 05:35 GMT
ഇന്ന് നടക്കുന്ന സംഘപരിവാര്‍ പ്രകടനം കലാപത്തിനുള്ള ആസൂത്രിതശ്രമം: എസ്ഡിപിഐ

കണ്ണൂര്‍: തലശേരി ടൗണില്‍ നിരന്തരമായി സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രകോപനപരമായ പ്രകടനങ്ങള്‍ തലശേരിയില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.


ഇന്ന് വീണ്ടും സംഘപരിവാര്‍ പ്രഖ്യാപിച്ച പ്രകടനത്തിന്റെ മറവില്‍ വ്യാപക കലാപം നടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇതിന് മുമ്പും പ്രകോപനപരമായി മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്നും എസ്ഡിപിഐ പ്രവര്‍ത്തകരെ കൊല്ലുമെന്നും പറഞ്ഞ് പ്രകടനങ്ങള്‍ നടത്തുകയുണ്ടായി. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ തലശേരിയുടെ സമാധാനം തകര്‍ക്കുമെന്നും ആയതിനാല്‍ ഇത്തരം പ്രകടനങ്ങള്‍ പോലിസ് അധികൃതര്‍ തടയണമെന്നും അല്ലാത്തപക്ഷം എസ്ഡിപിഐക്ക് പൊതുജനങ്ങളെ അണിനിരത്തി സംഘപരിവാര പ്രവര്‍ത്തനങ്ങളെ ശക്തമായ രീതിയില്‍ പ്രതിരോധിക്കേണ്ടി വരുമെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. യോഗത്തില്‍ അഡ്വ. കെ സി ഷബീര്‍, നൗഷാദ് സഗീര്‍, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News