ടൂള്‍ കിറ്റ് കേസ്: ശന്തനുവിന് മുന്‍കൂര്‍ ജാമ്യം; നികിതയുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധിപറയും

അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി കഴിഞ്ഞ ദിവസമാണ് ശന്തനു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Update: 2021-02-16 14:57 GMT

മുംബൈ: ഗ്രെറ്റ ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ബീഡിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശന്തനു മുലുകിന് മുന്‍കൂര്‍ ജാമ്യം. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി കഴിഞ്ഞ ദിവസമാണ് ശന്തനു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ മറ്റൊരു പ്രതി മലയാളി അഭിഭാഷക നികിത ജേക്കബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ബുധനാഴ്ച വിധി പറയും.

മറ്റൊരു പ്രതി പരിസ്ഥതി പ്രവര്‍ത്തക ദിഷ രവിയെ ഡല്‍ഹി പോലിസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദിഷ രവിയെ അഞ്ചു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ദിഷ രവിക്ക് ദിവസം 30 മിനിറ്റ് അഭിഭാഷകരെ കാണാനും 15 മിനിറ്റ് കുടുംബാംഗങ്ങളെ കാണുന്നതിനും ഡല്‍ഹി പാട്യാല കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News