ദിഷയുടെ അറസ്റ്റ്; ഡല്‍ഹി പോലിസിന് വനിതാ കമ്മീഷന്‍ നോട്ടീസ്
ദിഷയുടെ അറസ്റ്റില്‍ പോലിസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ടൂള്‍കിറ്റ് പങ്കുവെച്ചതിന് 21കാരിയായ ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം കനയ്ക്കുന്നതിനിടെ ഡല്‍ഹി പോലിസിന് നോട്ടീസ് അയച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍. ദിഷയുടെ അറസ്റ്റില്‍ പോലിസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
ദിഷയെ അറസ്റ്റ് ചെയ്ത ബെംഗളൂരില്‍ തന്നെ കോടതിയില്‍ എന്തുകൊണ്ടാണ് ഹാജരാക്കാതിരുന്നതെന്നും ദിഷയുടെ താത്പര്യം അനുസരിച്ച് അഭിഭാഷകനെ തിരഞ്ഞെടുക്കാനുള്ള അവസരം എന്തുകൊണ്ട് നല്‍കിയില്ലെന്നും കമ്മീഷന്‍ നോട്ടിസില്‍ ചോദിച്ചു. ദിഷയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതില്‍ പോലിസ് വീഴ്ച വരുത്തിയെന്നും അറസ്റ്റ് ചെയ്ത ശേഷം അഭിഭാഷകനെ കാണാന്‍ ദിഷയ്ക്ക് അവസരം നല്‍കിയില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.