കൊവിഡ് 19: സൗദിയില്‍ മരിച്ചത് എട്ടു മലയാളികള്‍; ഇന്ത്യക്കാര്‍ 31

Update: 2020-05-13 02:16 GMT

റിയാദ്: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മരിച്ച ഇന്ത്യക്കാരുടെ സമ്പൂര്‍ണ വിവരങ്ങള്‍ സൗദി അറേബ്യ പുറത്തുവിട്ടു. ഇതുവരെ എട്ടു മലയാളികള്‍ ഉള്‍പ്പെടെ 31 പേരാണ് രാജ്യത്ത് മരണപ്പെട്ടതെന്ന് ഇന്ത്യന്‍ എംബസിയെയും കോണ്‍സുലേറ്റിനെയും അറിയിച്ചു. ഇവരുടെയെല്ലാം പേരും വയസ്സും മരണപ്പെട്ട തിയ്യതിയും എവിടെ വച്ചാണ് മരണപ്പെട്ടത് എന്നതും ഏതു സംസ്ഥാനക്കാരാണ് എന്നതു സംബന്ധിച്ച വിശദവിവരങ്ങളും നല്‍കിയിട്ടുണ്ട്.

    ഏപ്രില്‍ നാലിനു മദീനയില്‍ മലയാളിയായ ശബ്‌നാസ് പാലക്കണ്ടി(29)യിലാണ് മരിച്ചവരുടെ ലിസ്റ്റില്‍ ഒന്നാമതായുള്ളത്. രണ്ടാമത് മരണപ്പെട്ടതും മലയാളി തന്നെ. റിയാദില്‍ 41കാരനായ സഫ് വാന്‍ നടമ്മലാണ് മരിച്ചത്. ഏപ്രില്‍ 23നു റിയാദില്‍ മരിച്ച വിജയകുമാരന്‍ നായര്‍(51), 26നു ബുറൈദയില്‍ മരണപ്പെട്ട ഹാബിസ് ഖാന്‍(51), 29നു മക്കയില്‍ മുഹമ്മദ് കോട്ടുവള(57), മെയ് നാലിനു മക്കയില്‍ മരണപ്പെട്ട മുഹമ്മദ് റഫീഖ് ഓട്ടുപുര(45), എട്ടിന് റിയാദില്‍ ഇബ്രാഹീംകുട്ടി ശരീഫ്(42) എന്നിങ്ങനെയാണ് വിവരങ്ങള്‍.

    ഉത്തര്‍പ്രദേശ്-6, മഹാരാഷ്ട്ര-6, തെലങ്കാന-4, ബിഹാര്‍-4, ഹിമാചല്‍ പ്രദേശ്-1, പശ്ചിമ ബംഗാള്‍-1, തമിഴ്‌നാട്-1 എന്നിങ്ങനെയാണ് സൗദിയില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്ക്.


Tags:    

Similar News