പൊന്നാനിയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു; 25 ഓളം പേര്‍ക്ക് പരിക്ക്

പുതുപൊന്നാനി സെന്ററിലാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഗാലക്‌സി ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്

Update: 2021-11-29 04:37 GMT

പൊന്നാനി: പുതുപൊന്നാനിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 ഓളം നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ മെഡിക്കല്‍ കോളജിലുള്ളത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഒരു ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍ പെട്ടത്. 45ഓളം ആളുകളാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ കുട്ടികളടക്കം 25 പേര്‍ക്ക് പരുക്കേറ്റു. സ്ഥിരം അപകടമേഖലയായ പുതുപൊന്നാനി സെന്ററിലാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഗാലക്‌സി ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സാരമായി പരിക്കുപറ്റിയ ലില്ലി(56), പ്രസന്ന(52), അതുല്യ(21), നിക്‌സണ്‍(13), ബാസില്‍(14), നിഷ(37), ലില്ലി(57), സാലി(51), അല്‍ഫോന്‍സ(12), ആലീസ് എന്നിവരെയാണ് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Tags:    

Similar News