ശബരിമലയില്‍ പോലിസിനു ട്രാക്ടറുകളും
പോലിസിന്റെ സുരക്ഷാ ഉപകരണങ്ങളുടെ നീക്കം, മെസ്സിലേക്കുള്ള സാധന സാമഗ്രികള്‍ എത്തിക്കല്‍ തുടങ്ങിയ സോവനങ്ങള്‍ക്കാണ് ട്രാക്ടറുകള്‍ ഉപയോഗിക്കുന്നത്
പത്തനംതിട്ട: ശബരിമലയില്‍ പോലിസ് സേനയുടെ ഭാഗമായി ട്രാക്ടറുകളും. മൂന്ന് ട്രാക്ടറുകളാണ് പോലിസിന്റെ ആവശ്യങ്ങള്‍ക്കായി സന്നിധാനത്തും പമ്പയിലുമായി വിന്യസിച്ചിട്ടുള്ളത്. പരിശീലനം ലഭിച്ച പോലിസുകാരാണ് ട്രാക്ടറുകള്‍ ഓടിക്കുക. പോലിസിന്റെ സുരക്ഷാ ഉപകരണങ്ങളുടെ നീക്കം, മെസ്സിലേക്കുള്ള സാധന സാമഗ്രികള്‍ എത്തിക്കല്‍ തുടങ്ങിയ സോവനങ്ങള്‍ക്കാണ് ട്രാക്ടറുകള്‍ ഉപയോഗിക്കുന്നത്. മുന്‍കാലങ്ങളില്‍ കരാര്‍ വ്യവസ്ഥയിലാണ് ട്രാക്ടറുകളെ നിയോഗിച്ചിരുന്നത്. പോലിസിന് സ്വന്തമായി ട്രാക്ടര്‍ സൗകര്യം ഈ വര്‍ഷം മുതലാണ്. സന്നിധാനത്തേക്കുള്ള പാതയിലെ കുത്തനെയുള്ള കയറ്റവും വളവുകളും ട്രാക്ടര്‍ ഓടിക്കുന്നവര്‍ക്ക് വെല്ലുവിളിയാണ്. പോലിസ് സേനയിലെഡ്രൈവര്‍മാരില്‍ തിരഞ്ഞെടുക്കപ്പെട്ട 48 പേര്‍ക്കാണ് ട്രാക്ടര്‍ െ്രെഡവിങ്ങില്‍ പരിശീലനം നല്‍കിയത്. ഇതില്‍ ഏഴുപേരാണ് ആദ്യ ഘട്ടത്തില്‍ ഡ്യൂട്ടിക്കുള്ളത്.