പ്രധാനമന്ത്രിയെ വിമര്‍ശിച്ചു;മധ്യപ്രദേശില്‍ ആദിവാസി യുവാവിന് ക്രൂരമര്‍ദനം

പ്രധാനമന്ത്രി ആവാസ് യോജനയിലും ശുചിമുറി നിര്‍മാണത്തിലും ക്രമക്കേടുണ്ടെന്ന് ആരോപിച്ച യുവാവിനെ പഞ്ചായത്ത് ജീവനക്കാരും പോലിസ് കോണ്‍സ്റ്റബിളും ചേര്‍ന്നാണ് മര്‍ദിച്ചത്

Update: 2022-04-02 05:54 GMT

കട്‌നി:പ്രധാനമന്ത്രിയെ വിമര്‍ശിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശിലെ കട്‌നിയില്‍ ആദിവാസി യുവാവിന് ക്രൂരമര്‍ദനം.പ്രധാനമന്ത്രി ആവാസ് യോജനയിലും ശുചിമുറി നിര്‍മാണത്തിലും ക്രമക്കേടുണ്ടെന്ന് ആരോപിച്ച യുവാവിനെ പഞ്ചായത്ത് ജീവനക്കാരും പോലിസ് കോണ്‍സ്റ്റബിളും ചേര്‍ന്നാണ് മര്‍ദിച്ചത്.യുവാവിനെ മര്‍ദിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി കട്‌നി പോലിസ് സൂപ്രണ്ട് അറിയിച്ചു.

ധിമര്‍ഖേഡ ഗ്രാമത്തിലെ ആദിവാസി യുവാവിനെയാണ് പ്രധാന മന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ തല്ലി ചതച്ചത്.ശുചിമുറി നിര്‍മാണത്തിലും,പ്രധാനമന്ത്രി ആവാസ് യോജനയിലും ക്രമക്കേടുണ്ടെന്നായിരുന്നു യുവാവിന്റെ ആരോപണം.ഇതില്‍ പ്രകോപിതരായ പഞ്ചായത്ത് ജീവനക്കാരും കോണ്‍സ്റ്റബിളും യുവാവിനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.പഞ്ചായത്ത് സെക്രട്ടറി കുഞ്ച് ബിഹാരി, അസിസ്റ്റന്റ് സെക്രട്ടറി അമ്രേഷ് റായി എന്നിവരാണ് മര്‍ദനത്തിന് തുടക്കമിട്ടത്.

സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പോലിസ് കേസെടുത്തത്.പ്രതികള്‍ക്കെതിരെ എസ്‌സി/എസ്ടി ആക്ട് പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

Tags:    

Similar News