നഗ്ന സന്യാസിമാരുടെ അനുഗ്രഹം തേടി അമിത് ഷാ; സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം
ന്യൂഡല്‍ഹി: നഗ്ന സന്യാസിമാരുടെ അനുഗ്രഹം തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജബല്‍ പൂരിലെ ദയോദയ തീര്‍ത്ഥാടനത്തിനിടെ ആചാര്യ വിദ്യാസാഗര്‍ മഹാരാജ് എന്ന നഗ്ന സന്യാസിയെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ അമിത് ഷാ തന്നേയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
'ഇന്ന്, ജബല്‍പൂരിലെ ദയോദയ തീര്‍ത്ഥാടനത്തില്‍, ആചാര്യ വിദ്യാസാഗര്‍ ജി മഹാരാജിനെ സന്ദര്‍ശിക്കാനും അനുഗ്രഹം വാങ്ങാനും അവസരം ലഭിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി സമര്‍പ്പിച്ചിട്ടുള്ള നിങ്ങളുടെ ലളിതവും ഐശ്വര്യപൂര്‍ണ്ണവുമായ ജീവിതം രാഷ്ട്രത്തെ സേവിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു'. ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്ക് വച്ച് കൊണ്ട് അമിഷാ കുറിച്ചു. ഇതിനടിയില്‍ അമിത് ഷായെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ എത്തി. 'ഇത് രാജ്യത്തിന്റെ അഭിമാന മുഹൂര്‍ത്തം' എന്ന് നഗ്ന സന്യാസിയെ സന്ദര്‍ശിച്ചതിനെ പരിഹസിച്ച് കൊണ്ട് ഒരാള്‍ കമ്മന്റിട്ടു. അമിത് ഷാക്ക് പൊങ്കാലയുമായി നിരവധി മലയാളികളും പേജില്‍ കമ്മന്റിടുന്നുണ്ട്. അതേസമയം, അമിത് ഷായെ പിന്തുണച്ച് ബിജെപി നേതാക്കളും സംഘപരിവാര്‍ അനുകൂലികളും രംഗത്തെത്തി.