സൂസി വൈല്‍സ് യുഎസ് ചീഫ് ഓഫ് സ്റ്റാഫ്

പ്രസിഡന്റിന് ശേഷം ഏറ്റവും അധികാരമുള്ള പദവിയാണ് ഇത്.

Update: 2024-11-08 05:11 GMT

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈല്‍സിനെ നാമനിര്‍ദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച്ച നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് ഉറപ്പാക്കിയ ശേഷം നടത്തുന്ന ആദ്യ നിയമന പ്രഖ്യാപനമാണിത്. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ സഹായിച്ചവര്‍ക്ക് ഉന്നതസ്ഥാനങ്ങള്‍ നല്‍കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതയായിരിക്കും സൂസി വൈല്‍സ്.

ട്രംപിന്റെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും 2020ലും ഇത്തവണയും അവര്‍ ക്യാംപയിന് നേതൃത്വം നല്‍കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടതോടെ അവര്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. എന്നാല്‍, ട്രംപിന്റെ അഭ്യര്‍ത്ഥന മാനിച്ച് തിരികെയെത്തുകയായിരുന്നു. ഫുട്‌ബോള്‍ ഇതിഹാസം പാറ്റ് സമ്മറലിന്റെ മകളാണ് സൂസി. വൈറ്റ്ഹൗസില്‍ പ്രസിഡന്റിന്റെ അജണ്ഡകളെ നയിക്കുകയാണ് എന്ന പ്രാധാന്യമാണ് ഈ ജോലിക്കുള്ളത്. പ്രസിഡന്റിന് ശേഷം ഏറ്റവും അധികാരമുള്ള പദവിയാണ് ഇത്.

Tags:    

Similar News