ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വൈഗൂര്‍ പ്രശ്‌നം ഉന്നയിച്ച് തുര്‍ക്കി
'സ്വേച്ഛാധിപതി ചൈന', 'വൈഗൂര്‍ വംശഹത്യ അവസാനിപ്പിക്കുക, ക്യാമ്പുകള്‍ അടച്ചുപൂട്ടുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ചൈനയിലെ വൈഗൂര്‍ വംശഹത്യയില്‍ പ്രതിഷേധിച്ച് ആയിരങ്ങളാണ് ഇസ്താംബൂളില്‍ ഒത്തുകൂടിയത്.
ആങ്കറ: കനത്ത പ്രതിഷേധത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിമായി തുര്‍ക്കി വിദേശകാര്യമന്ത്രി കാവുസോഗ്ലുമായും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ചര്‍ച്ച നടത്തി. 'സ്വേച്ഛാധിപതി ചൈന', 'വൈഗൂര്‍ വംശഹത്യ അവസാനിപ്പിക്കുക, ക്യാമ്പുകള്‍ അടച്ചുപൂട്ടുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ചൈനയിലെ വൈഗൂര്‍ വംശഹത്യയില്‍ പ്രതിഷേധിച്ച് ആയിരങ്ങളാണ് ഇസ്താംബൂളില്‍ ഒത്തുകൂടിയത്.
'ഞങ്ങളുടെ കുടുംബങ്ങളെക്കുറിച്ച് ചോദിക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ കഴിയാത്തത്? അവര്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ? അവര്‍ എവിടെയാണ്? അവര്‍ ക്യാമ്പുകളിലോ പുറത്തോ? 'ഉയിഗര്‍ പ്രതിഷേധക്കാരനായ ഇമാം ഹസന്‍ ഓസ്തുര്‍ക്ക് ചോദിച്ചു.
അതേസമയം, വാങ്‌യിമായുള്ള ചര്‍ച്ചക്കിടെ വൈഗൂര്‍ മുസ്‌ലിംകളുടെ പ്രശ്‌നം ഉന്നയിച്ചതായി വിദേശകാര്യ മന്ത്രി മൗലൂദ് കാവ്‌സൊഗ്ലുവിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്ന കരാറിന് ഡിസംബറില്‍ ചൈന അംഗീകാരം നല്‍കിയിരുന്നു. തുര്‍ക്കി പാര്‍ലമെന്റില്‍ അംഗീകരിക്കാത്തിനായി കാത്തിരിക്കുകയുമാണ്. തുര്‍ക്കിയില്‍ താമസിക്കുന്ന 40,000ത്തോളം വൈഗൂര്‍ ആക്ടിവിസ്റ്റുകള്‍ തലസ്ഥാനമായ ആങ്കറയിലും വ്യവസായ തലസ്ഥാനമായ ഇസ്താംബൂളിലും തുടര്‍ച്ചയായി പ്രതിഷേധം നടത്തി അവരുടെ ദുരവസ്ഥ ഉയര്‍ത്തികാട്ടാനുള്ള ശ്രമം ശക്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്.വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ്ങിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ കുറഞ്ഞത് പത്തു ലക്ഷം വൈഗൂറുകളും മറ്റ് മുസ്‌ലിംകളും ഉണ്ടെന്നാണ് യുഎന്‍ വിദഗ്ധര്‍ കണക്കാക്കുന്നത്.