ഗംഭീറിന്റെ ദേശസ്‌നേഹം എവിടെപോയെന്ന് സോഷ്യല്‍മീഡിയ
കഴിഞ്ഞ ഇന്ത്യ-പാക് മല്‍സരത്തില്‍ തന്റെ മുന്‍ നിലപാട് വിഴുങ്ങി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ ഹിന്ദി കമന്ററി നല്‍കാനായി ഗംഭീര്‍ എത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ താരത്തെ പൊങ്കാലയിടാനിടയാക്കിയത്.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പണത്തിന് വേണ്ടി മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ തന്റെ ദേശസ്‌നേഹ പ്രസ്താവന മറുന്നോയെന്ന് സോഷ്യല്‍മീഡിയ.പാകിസ്താനുമായി സമ്പൂര്‍ണ ബഹിഷ്‌കരണം വേണമെന്നായിരുന്നു ലോക്‌സഭാ എംപിയായി മല്‍സരിക്കുന്ന ഗംഭീര്‍ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്. മാര്‍ച്ച് 18ന് ടൈംസ് ഓഫ് ഇന്ത്യ ഈ വാര്‍ത്ത നല്‍കുകയും ചെയ്തു. രണ്ട് പോയന്റ് നഷ്ടമായാലും കുഴപ്പമില്ല, ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് കളിക്കരുതെന്നായിരുന്നു ഗൗതം പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ ഇന്ത്യ-പാക് മല്‍സരത്തില്‍ തന്റെ മുന്‍ നിലപാട് വിഴുങ്ങി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ ഹിന്ദി കമന്ററി നല്‍കാനായി ഗംഭീര്‍ എത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ താരത്തെ പൊങ്കാലയിടാനിടയാക്കിയത്.
Political Gambhir vs Cricketer Gambhir #IndiaVsPakistan pic.twitter.com/19pqECs1SD
— Dhruv Rathee (@dhruv_rathee) June 16, 2019
തുടര്‍ന്ന് കഴിഞ്ഞദിവസം നാലു ദിവസത്തേക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വേണ്ടി കമന്ററി നല്‍കാന്‍ പോവുകയാണെന്നും പക്ഷേ, തന്റെ എം പി ഓഫിസ് പ്രവര്‍ത്തിക്കുമെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.സോഷ്യല്‍മീഡിയയില്‍ ഇതോടെ ചര്‍ച്ചകളും വിമര്‍ശനവും ഉയര്‍ന്നു. പുല്‍വാമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കളി ബഹിഷ്‌കരണത്തിന് ഇറങ്ങിയ ഗംഭീര്‍ കമന്ററി നല്‍കാന്‍ പോയത് പണത്തിനാവശ്യം വന്നിട്ടാണോയെന്ന് ചില ട്വിറ്ററൈറ്റുകള്‍ ഗംഭീറിന്റെ പോസ്റ്റിന് കമന്റുകള്‍ നല്‍കി.
പാകിസ്താനുമായുള്ള മല്‍സരം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ നോക്കൗട്ട് റൗണ്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് ആരാധകര്‍ പിന്തുണ നല്‍കണം. ഇതിന്റെ പേരില്‍ ആരും ടീമിനെ കുറ്റപ്പെടുത്തരുത്. രാജ്യം മുഴുവന്‍ ടീമിന് പിന്നില്‍ അണിനിരക്കണം. ലോകകപ്പ് മാത്രമല്ല, ഏഷ്യാകപ്പും ഇന്ത്യ ബഹിഷ്‌കരിക്കണം. ചില ഘട്ടങ്ങളില്‍ കളിക്ക് മുകളില്‍ രാഷ്ട്രീയത്തെ കാണേണ്ട സാഹചര്യമുണ്ടാകും. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരോടുള്ള സ്‌നേഹത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല. പാകിസ്താനെതിരേ നിബന്ധനകളോടെയുള്ള ബഹിഷ്‌കരണമല്ല വേണ്ടത്, നമ്മള്‍ പാകിസ്താനെതിരേ കളിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കണം.' തുടങ്ങിയ കാര്യങ്ങളായിരുന്നു ഗംഭീര്‍ തിരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞിരുന്നത്.
എന്നാല്‍, ഇതിന് മറുപടിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ രംഗത്തെത്തിയതും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കളിയില്‍ ഇന്ത്യ പാകിസ്താനെ ബഹിഷ്‌ക്കരിക്കുകയല്ല, മറിച്ച് കളിച്ചു തോല്‍പ്പിക്കുകയാണു വേണ്ടതെന്നായിരുന്ന സച്ചിന്റെ മറുപടി.