യോഗിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രൊഫൈല്‍ ചിത്രത്തിന് പകരം കാര്‍ട്ടൂണ്‍

100ഓളം ട്വീറ്റുകളാണ് യുപി മുഖ്യമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തത്

Update: 2022-04-09 04:47 GMT
ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു.അക്കൗണ്ട് ഹാക്ക് ചെയ്ത് യോഗിയുടെ പ്രൊഫൈല്‍ ചിത്രം മാറ്റി യോഗിയെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു.രാത്രിയോടെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ട്വിറ്റര്‍ ഹാക്ക് ചെയ്തത്.നാല് മണിക്കൂറോളം ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടില്‍ യോഗിയുടെ ചിത്രത്തിനു പകരം കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്.ഫോട്ടോ മാറ്റിയതിനൊപ്പം നിരവധി ട്വീറ്റുകളും പങ്കുവച്ചു.100ഓളം ട്വീറ്റുകളാണ് യോഗിയുടെ അക്കൗണ്ടില്‍ നിന്നും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തത്.ട്വിറ്ററില്‍ അനിമേഷന്‍ എങ്ങനെ ചെയ്യാമെന്ന ട്യൂട്ടോറിയല്‍ പോസ്റ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

അക്കൗണ്ട് ഇതിനോടകം പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റുകളും നീക്കിയിട്ടുണ്ട്.അന്വേഷണം പ്രഖ്യാപിച്ചതായി ഓഫിസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു.അക്കൗണ്ട് ഹാക്ക് ചെയ്ത് ബിറ്റ്‌കോയിന്‍ ഔദ്യോഗികമായി അംഗീകരിച്ചുവെന്ന തരത്തില്‍ ട്വീറ്റുകള്‍ പങ്കുവച്ചിരുന്നു.

Tags:    

Similar News