കാട്ടുപന്നിയുടെ ജഡവുമായി രണ്ടുപേര്‍ പിടിയില്‍

Update: 2020-08-26 00:45 GMT

നിലമ്പൂര്‍: വേട്ടയാടി കൊലപ്പെടുത്തിയ കാട്ടുപന്നിയുടെ ജഡവുമായി രണ്ടുപേരെ വനം വകുപ്പ് അധികൃതര്‍ പിടികൂടി. ചുങ്കത്തറ പള്ളിക്കുത്ത് കിനാംതോപ്പില്‍ കെ എസ് ചാക്കോ, കാവലംകോട് പുതുപറമ്പില്‍ പി കെ സന്തോഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് വേട്ടയ്ക്കുപയോഗിച്ച സാധനങ്ങളും വാഹനങ്ങളും കണ്ടെടുത്തു. നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം പി രവീന്ദ്രനാഥിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മുപ്പാലിപ്പൊട്ടിയില്‍ റബര്‍ തോട്ടത്തിലെ വേലിത്തൂണില്‍ കേബിള്‍ കമ്പി കൊണ്ട് കെണിയൊരുക്കി പിടികൂടിയപന്നിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണ് കേസ്. പന്നിയുടെ മാംസം എടുക്കാനായി ജഡം ചുമന്നു വീട്ടിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് വനപാലകര്‍ ഇരുവരെയും പിടികൂടിയത്. മഞ്ചേരി വനംവകുപ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Two arrested for poaching wild boar in Nilambur





Tags:    

Similar News