ന്യൂഡല്‍ഹി: ജെയ്‌ശെ മുഹമ്മദ് ബന്ധം ആരോപിച്ച് രണ്ടുപേരെ ഡല്‍ഹി പോലിസ് പിടികൂടി. ജമ്മു കശ്മീരിലെ ബാരാമുള്ള സ്വദേശികളായ അബ്ദുല്‍ ലത്തീഫ്, അഷ്‌റഫ് ഖട്ടാന എന്നിവാരെയാണ് പിടികൂടിയതെന്നും രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി 10.15ഓടെ മില്ലേനിയം പാര്‍ക്കിന് സമീപത്തെ സാരയ് കാലെ ഖാനില്‍നിന്നാണ് ഇരുവരും പിടികൂടിയതെന്നും ഇവരില്‍നിന്ന് രണ്ടു സെമി ഓട്ടോമാറ്റിക് തോക്കുകളും 10 തിരകളും കണ്ടെടുത്തതായും പോലിസ് അറിയിച്ചു. ഡല്‍ഹിയില്‍ ആക്രമണം നടത്തിയ ശേഷം പാകിസ്താന്‍ വഴി നേപ്പാളിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും പോലിസ് പറയുന്നു.
Two arrested in Delhi for alleged links to Jaish-e-Muhammad