പാലക്കാട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

Update: 2024-12-21 02:41 GMT

പാലക്കാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട്‌കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടം. ബൈക്ക് യാത്രികരായ മക്കരപ്പറമ്പ് സ്വദേശികളായ കണ്ണന്‍, റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. ബൈക്കില്‍ നിന്ന് തെറിച്ച് വീണ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിത വേഗത്തിലായിരുന്ന ബൈക്ക് ലോറിയില്‍ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ലോറി െ്രെഡവര്‍ പോലിസിനോട് പറഞ്ഞത്.

Similar News