തെല്‍അവീവില്‍ ഹൂത്തികളുടെ മിസൈലാക്രമണം; 14 ജൂതകുടിയേറ്റക്കാര്‍ക്ക് പരിക്ക് (വീഡിയോ)

Update: 2024-12-21 03:32 GMT

തെല്‍അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിന് നേരെ യെമനിലെ ഹൂത്തികളുടെ മിസൈലാക്രമണം. പതിനാല് ജൂത കുടിയേറ്റക്കാര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം 3.50നാണ് ആക്രമണം. ഇസ്രായേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് മിസൈലിനെ തകര്‍ക്കാനായില്ല. മിസൈലിനെ തടയാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. പുലര്‍ച്ചെ നടന്ന ആക്രമണമായതിനാല്‍ നിരവധി ജൂതന്‍മാര്‍ കിടക്കയില്‍ നിന്ന് എണീറ്റ് ബങ്കറിലേക്ക് ഓടിയെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഹൂത്തികള്‍ തെല്‍ അവീവ് ആക്രമിക്കുന്നത്. ഇന്നലെ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരുന്നത്. ഇതിനെ ഹമാസ് അടക്കമുള്ള വിവിധ ഫലസ്തീനിയന്‍ ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ അഭിനന്ദിച്ചിരുന്നു. ആക്രമണം വ്യാപിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ യെമന്‍ തലസ്ഥാനമായ സന്‍ആയിലും തീരനഗരമായ ഹൊദൈദയിലും ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ ആക്രമണങ്ങള്‍ കൊണ്ട് ഗസയ്ക്കുള്ള യെമന്റെ പിന്തുണ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഹൂത്തികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പുതിയ ആക്രമണം.


Similar News