കണ്ണൂര്‍: ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി ബുധനാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. എടയന്നൂര്‍ സ്വദേശിയായ 50കാരനും എരിപുരം സ്വദേശിയായ 36കാരനുമാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരും മാര്‍ച്ച് 21ന് ദുബയില്‍ നിന്നെത്തിയവരാണ്. എടയന്നൂര്‍ സ്വദേശി ബെംഗളൂരു വഴിയും എരിപുരം സ്വദേശി കൊച്ചി വഴിയുമാണ് എത്തിയത്. ഇരുവരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.
ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 49 ആയി. ഇവരില്‍ മൂന്നുപേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ജില്ലയില്‍ ആകെ 10880 പേരാണ് കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 42 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 14 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 23 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 19 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ചികില്‍സാ കേന്ദ്രത്തിലും 10782 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.