മലയാളി വിദ്യാര്‍ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റീന്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

Update: 2021-11-27 19:33 GMT
ബെംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോളജുകളില്‍ കൂട്ടംകൂടുന്നതിനും പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്രികോണ്‍ വകഭേദം കര്‍ണാടകയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബെംഗളൂരുവിലെത്തിയ ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് പുതിയ വകഭേദമില്ലെന്ന് സ്ഥിരീകരിച്ചു. ഈ മാസം 20 നാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഒമ്രികോണ്‍ വകഭേദമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
Tags:    

Similar News