കോഴിക്കോട്: ചുവരില്‍ ചാരിവച്ച കിടക്ക ദേഹത്ത് വീണ് രണ്ട് വയസ്സുകാരന് മരണപ്പെട്ടു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന് ജെഫിന് സന്ദീപാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ തലയിലേക്കാണ് കിടക്ക വീണത്. കുട്ടിയെ ഉറക്കിക്കിടത്തി മാതാവ് കുളിക്കാന്‍ പോയ സമയത്താണ് അപകടം.