ബോട്ട് മറിഞ്ഞ് ബ്രിട്ടീഷ് ശതകോടീശ്വരനെയും മകളെയും കാണാതായി

Update: 2024-08-20 05:35 GMT

സിസിലി: ബോട്ട് മറിഞ്ഞ് ബ്രിട്ടീഷ് ശതകോടീശ്വരനും ടെക് വ്യവസായിയുമായ മൈക്ക് ലിഞ്ചിനെയം മകളെയും കാണാതായി റിപോര്‍ട്ട്. 'ബ്രിട്ടനിലെ ബില്‍ ഗേറ്റ്‌സ്' എന്നറിയപ്പെടുന്ന മൈക്ക് ലിഞ്ചും അദ്ദേഹത്തിന്റെ 18 വയസുകാരിയായ മകളും ബോട്ടിലെ ഷെഫുമടക്കം ആറ് പേരെയാണ് കാണാതായതെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ ദ്വീപായ സിസിലി തീരത്താണ് അപകടം. ബ്രിട്ടീഷ്, അമേരിക്കന്‍, കനേഡിയന്‍ പൗരന്‍മാരായ 22 പേരുമായി പോയ ബയേഷ്യന്‍ എന്ന ഉല്ലാസബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 15 പേരെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കിയുള്ളവരെ കണ്ടെത്താനായില്ല. ഒരു മരണം സ്ഥിരീകരിച്ചതായും റിപോര്‍ട്ടുണ്ട്. അതേസമയം, മൈക്ക് ലിഞ്ചിന്റെ ഭാര്യ ആഞ്ചെലാ ബക്കേര്‍സിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കടലില്‍ അമ്പത് മീറ്റര്‍ ആഴത്തില്‍ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

    ഓട്ടോണമി എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സഹസ്ഥാപകനായ മൈക്ക് ലിഞ്ച് 2011ല്‍ എച്ച്പിക്ക് 11 ബില്യണ്‍ ഡോളറിന് വിറ്റതോടെയാണ് ശതകോടീശ്വരനായത്. കരാറുമായി ബന്ധപ്പെട്ട് നിരവധി വഞ്ചനാ കുറ്റങ്ങള്‍ അമേരിക്കയില്‍ ലിഞ്ചിനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 2024 ജൂണില്‍ കുറ്റവിമുക്തനാക്കി. 8000 കോടി രൂപ ആസ്തി മൈക്ക് ലിഞ്ചിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

Tags:    

Similar News