ശെയ്ഖ് ജര്‍റാഹില്‍ ഫലസ്തീന്‍ കുടുംബത്തിന്റെ വീട് തകര്‍ത്ത ഇസ്രായേല്‍ നടപടിയെ അപലപിച്ച് യുഎന്‍ആര്‍ഡബ്ല്യുഎ
'ജനുവരി 19ന് പുലര്‍ച്ചെ 3 മണിക്ക് ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ അഭയാര്‍ത്ഥി കുടുംബത്തിന്റെ വീട്ടില്‍ അക്രമാസക്തമായി റെയ്ഡ് നടത്തി, പ്രായമായ സ്ത്രീയും ഒരു ചെറിയ കുട്ടിയും ഉള്‍പ്പെടെയുള്ള സാല്‍ഹിയ്യ കുടുംബത്തിലെ അംഗങ്ങള്‍ ഉറങ്ങുകയായിരുന്നു,' യുഎന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
ശെയ്ഖ് ജര്‍റാഹ്(ജെറുസലേം): കിഴക്കന്‍ ജറുസലേമിന്റെ പ്രാന്തഭാഗത്തുള്ള ശെയ്ഖ് ജര്‍റാഹിലെ സല്‍ഹിയ്യ കുടുംബത്തെ വീട് തകര്‍ത്ത് കുടിയൊഴിപ്പിച്ചതിനെ യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്റെ (UNRWA) വെസ്റ്റ് ബാങ്ക് ഫീല്‍ഡ് ഓഫിസ് അപലപിച്ചു.
'ജനുവരി 19ന് പുലര്‍ച്ചെ 3 മണിക്ക് ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ അഭയാര്‍ത്ഥി കുടുംബത്തിന്റെ വീട്ടില്‍ അക്രമാസക്തമായി റെയ്ഡ് നടത്തി, പ്രായമായ സ്ത്രീയും ഒരു ചെറിയ കുട്ടിയും ഉള്‍പ്പെടെയുള്ള സാല്‍ഹിയ്യ കുടുംബത്തിലെ അംഗങ്ങള്‍ ഉറങ്ങുകയായിരുന്നു,' യുഎന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
'മണിക്കൂറുകള്‍ക്കുള്ളില്‍, സാല്‍ഹിയ്യയുടെ വീടും സ്വത്തുക്കളും നശിപ്പിക്കപ്പെട്ടു, അവരുടെ 40 വര്‍ഷത്തെ ചരിത്രത്തിന്റെ എല്ലാ അടയാളങ്ങളും മായ്ച്ചു, 1948 ലെ സംഘര്‍ഷത്തിന്റെ ഫലമായി ഇതിനകം താമസസ്ഥലം നഷ്ടപ്പെട്ട സല്‍ഹിയ്യ കുടുംബം ഇപ്പോള്‍ വീണ്ടും പലായനം ചെയ്തു, ഒരിക്കല്‍ കൂടി അഭയം തേടുന്നു'-സംഘടന വ്യക്തമാക്കി. ഇന്ന് രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ച യുഎന്‍ആര്‍ഡബ്ല്യുഎ ഉദ്യോഗസ്ഥര്‍ വീടിന്റെ നാശം നിരീക്ഷിച്ചു.
കുടുംബത്തിന്റേയും പ്രദേശവാസികളുടേയും കടുത്ത എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു സൈനിക അകമ്പടിയോടെ ഫലസ്തീന്‍ കുടുംബം തലമുറകളായി താമസിച്ച് വരുന്ന വീട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തെറിഞ്ഞത്. സ്‌ഫോടനത്തിലൂടെ വീടുതകര്‍ക്കുമെന്ന് ദിവസങ്ങളായി അധിനിവേശ സൈന്യം ഭീഷണിപ്പെടുത്തിവരുന്നതിനിടെയാണ് വീട് തകര്‍ത്തത്.