കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: അമിത് ഷാക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് എസ്പിയുടെ പരാതി
ശനിയാഴ്ച കൈരാന ജില്ലയില്‍ അമിത് ഷാ ഭവന സന്ദര്‍ശനം നടത്തിയിരുന്നു. അമിത് ഷായ്‌ക്കൊപ്പം സംസ്ഥാന നേതാക്കളുടെ വലിയ നിര ഉണ്ടായിരുന്നുവെന്നും മാസ്‌ക് ധരിച്ചിരുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൈരാനയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ്പി) തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി.
ശനിയാഴ്ച കൈരാന ജില്ലയില്‍ അമിത് ഷാ ഭവന സന്ദര്‍ശനം നടത്തിയിരുന്നു. അമിത് ഷായ്‌ക്കൊപ്പം സംസ്ഥാന നേതാക്കളുടെ വലിയ നിര ഉണ്ടായിരുന്നുവെന്നും മാസ്‌ക് ധരിച്ചിരുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
അമിത് ഷായുടെ ഭവന സന്ദര്‍ശനത്തിനിടെ നിരവധി പേര്‍ തടിച്ചുകൂടിയെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിച്ചെന്നും പരാതിയിലുണ്ട്. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് ബിജെപിക്കും അമിത് ഷായ്ക്കുമെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് എസ്പിയുടെ ആവശ്യം. എസ്പിയും ബിജെപിയും തമ്മിലാണ് ഉത്തര്‍പ്രദേശില്‍ പ്രധാന മത്‌സരം. ഏഴു ഘട്ടങ്ങളില്‍ ആയാണ് തിരഞ്ഞെടുപ്പ് നടക്കുക.