യുപി കോണ്‍ഗ്രസ് അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി പോലിസ്

ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുലിനൊപ്പം പോകാന്‍ തയ്യാറെടുക്കവെയാണ് യുപി പൊലീസ് ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. താന്‍ ഇപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് അജയ് കുമാര്‍ ലല്ലു പറഞ്ഞു.

Update: 2020-10-03 06:19 GMT

ലക്‌നോ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിലെ പോലിസ് വീട്ടുതടങ്കലിലാക്കി.ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുലിനൊപ്പം പോകാന്‍ തയ്യാറെടുക്കവെയാണ് യുപി പൊലീസ് ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. താന്‍ ഇപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് അജയ് കുമാര്‍ ലല്ലു പറഞ്ഞു.

പോലിസ് വീടു വളഞ്ഞ നിലയിലാണ്. എങ്ങും പോകാന്‍ അനുവദിക്കുന്നില്ല. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് പോലിസ് ഭാഷ്യമെന്നും അജയ് കുമാര്‍ ലല്ലുവിനെ ഉദ്ധരിച്ച് ഹിന്ദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാഥ്‌റസില്‍ സവര്‍ണ ജാതിയില്‍പെട്ടവരുടെ കൊടിയ പീഡനങ്ങള്‍ക്കിരയായി കൊല ചെയ്യപ്പെട്ട 19 കാരിയായ ദലിത് യുവതിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ഇരുവരും ഹാഥ്‌റസിലേക്ക് പോവുക.

ഹാഥ്‌റസ് യുവതിയുടെ കുടുംബാംഗങ്ങളെ കാണുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു ശക്തിക്കും തന്നെ തടയാനാവില്ലെന്നും, കുടുംബാഗങ്ങളെ നേരില്‍ കാണുക തന്നെ ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി.

Tags:    

Similar News