പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു; 30കാരനെ വെടിവച്ച് വീഴ്ത്തി പോലിസ്
കസ്റ്റഡിയില്‍നിന്നും രക്ഷപെടാന്‍ ശ്രമിച്ചതോടെയാണ് പോലിസ് കാല്‍മുട്ടിന് താഴെ വെടിവച്ചത്.
ലഖ്നൗ: ഒന്നര വയസുള്ള കുഞ്ഞിനെ ക്രൂര ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ യുവാവിനെ വെടിവെച്ച് വീഴ്ത്തി പോലിസ്. ഉത്തര്‍പ്രദേശിലെ ബറൈച്ച് ജില്ലയിലാണ് ഒന്നര വയസ്സുകാരിക്കെതിരേ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. പോലിസ് കസ്റ്റഡിയില്‍നിന്നും രക്ഷപെടാന്‍ ശ്രമിച്ചതോടെയാണ് കാല്‍മുട്ടിന് താഴെ പോലിസ് വെടിവച്ചത്.
30കാരനായ യുവാവ് മാതാവിനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് തട്ടിയെടുത്ത് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്.മാതാവിനൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്നരവയസുള്ള കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി അടുത്തുള്ള സ്കൂളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ നാട്ടുകാര്‍ പ്രതിയെ പിടികൂടുകയായിരുന്നു. നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പ്രതിയെ നാട്ടുകാര്‍ പോലിസിനെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് പോലിസ് ഇയാളെവെടിവച്ച് വീഴ്ത്തിയത്.
ബലാല്‍സംഗത്തിന് ഇരയായ കുഞ്ഞ് ചികില്‍സയിലിരിക്കെ പിന്നീട് മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്മോര്‍ട്ടിന് അയച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തി.