യുപിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ അമ്മാവന്‍ തീകൊളുത്തി കൊന്നു
ഗുരുതര പൊള്ളലേറ്റ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.
ലഖ്‌നോ: ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ അമ്മാവനും സുഹൃത്തും തീകൊളുത്തി കൊന്നു. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെയാണ് പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ തീകൊളുത്തിയത്.ഗുരുതര പൊള്ളലേറ്റ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.
കേസ് പിന്‍വലിക്കാന്‍ നിരന്തരം സമ്മര്‍ദമുണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രതിയുടെ അമ്മാവനാണ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊടുത്തിയത്. സംഭവത്തില്‍ പ്രതിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് 15നാണ് വീട്ടിലേക്ക് മടങ്ങുന്ന വഴി പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തത്. പിടിയിലായ പ്രതി ജയിലിലാണ്. കേസില്‍ വീഴ്ച വരുത്തിയതിന് രണ്ട് പൊലീസ് ഉദ്യോാഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സീനിയര്‍ പോലിസ് സൂപ്രണ്ട് സന്തോഷ്‌കുമാര്‍ സിങ് പറഞ്ഞു.
പ്രദേശത്തെ മാമ്പഴത്തോട്ടത്തിന് കാവല്‍നില്‍ക്കാന്‍ എത്തിയ യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അതേസമയം, പെണ്‍കുട്ടി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പോലിന്റെ തുടക്കത്തിലെ അവകാശവാദം. എന്നാല്‍, പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി മുന്നോട്ട് വന്നതോടെയാണ് കേസെടുത്ത് പ്രതികളെ പിടികൂടാന്‍ പോലിസ് തയ്യാറായത്.