പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു; പ്രതി അറസ്റ്റില്‍
ബലാല്‍സംഗം ചെയ്ത ശേഷം ഇയാള്‍ കുട്ടിയെ കാറില്‍ നിന്നു സമീപമുള്ള റോഡിലേക്ക് തള്ളിയിടുകയായിരുന്നു
മൊറാദാബാദ് (യുപി): പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. താക്കൂര്‍ദ്വാര പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന റാഷിദിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ബലാല്‍സംഗം, പോക്സോ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. രാവിലെ 10 മണിയോടെ മാലിന്യം കളായാന്‍ പോയ പെണ്‍കുട്ടിയെ പ്രതി തട്ടികൊണ്ടു പോവുകയും കാറില്‍വച്ച് പീഡിപ്പിക്കുകയുമായിരുന്നു. കുറ്റകൃത്യം ചെയ്യുന്നതിനിടെ പെണ്‍കുട്ടിയെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ബലാല്‍സംഗം ചെയ്ത ശേഷം ഇയാള്‍ കുട്ടിയെ കാറില്‍ നിന്നു സമീപമുള്ള റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
കാറിന്റെ ഡാഷ്ബോര്‍ഡില്‍ സ്ഥാപിച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് വഴിയാണ് പോലിസ് പ്രതിയെ പിടികൂടിയത്. പ്രതി ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പോലിസ് പറഞ്ഞു.