ശാഹീന്‍ ബാഗിലെ പോപുലര്‍ ഫ്രണ്ട്, കാംപസ് ഫ്രണ്ട് ഓഫിസുകളില്‍ യുപി പോലിസിന്റെ റെയ് ഡ്
ന്യൂഡല്‍ഹി: ഡല്‍ഹി ശാഹീന്‍ ബാഗിലെ പോപുലര്‍ ഫ്രണ്ട്, കാംപസ് ഫ്രണ്ട് ഓഫിസുകളില്‍ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) റെയ്ഡ് നടത്തി. ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നു യുപി എസ്ടിഎഫ് അറിയിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് മലയാളികളായ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കള്ളക്കഥ ചമച്ച് യുപി എസ്ടിഎഫ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഓഫിസുകളിലും റെയ്ഡ് നടത്തിയത്. ബിഹാറില്‍ നിന്നു മഹാരാഷ്ട്രയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ നിന്നു അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരെര തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തത്. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കേരളത്തിലെ പോലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തതായി യുപി പോലിസ് മാധ്യമങ്ങളെ അറിയിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെടുത്തി കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ എറണാകുളം സെഷന്‍സ് കോടതി ജാമ്യം നല്‍കിയതിനു തൊട്ടുപിന്നാലെ യുപി എസ്ടിഎഫ് ഹാഥ്‌റസ് കേസുമായി ബന്ധപ്പെടുത്തി റഊഫ് ശരീഫിനെ അറസ്റ്റ് ചെയ്തിരുന്നു. പരിശോധനയില്‍ ലഘുലേഖകള്‍, സിഡികള്‍, ഡിവിഡികള്‍, പെന്‍ ഡ്രൈവുകള്‍, ബാനറുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവയാണ് കണ്ടെടുത്തതെന്ന് യുപി എസ്ടിഎഫ് അറിയിച്ചു.
അതേസമയം, പോപുലര്‍ ഫ്രണ്ടിനും മലയാളികള്‍ക്കുമെതിരേ ലക്ഷ്യമിട്ടുള്ള യുപി പോലിസിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാവുന്നുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് ജാഥ ഉദ്ഘാടനത്തിന് ഇന്ന് കാസര്‍കോട്ടെത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധിച്ച നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
UP STF raids PFI office in Shaheenbagh