പുതിയ ഡിജിപിയെ കണ്ടെത്താനുള്ള യുപിഎസ്‌സി യോഗം ഇന്ന്

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായി ചീഫ് സെക്രട്ടറി, ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

Update: 2021-06-24 09:06 GMT

ന്യൂഡല്‍ഹി:സംസ്ഥാനത്തെ പുതിയ പോലിസ് മേധാവി (ഡിജിപി)യെ കണ്ടെത്താനുള്ള യുപിഎസ്‌സി യോഗം ഇന്നു ചേരും. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായി ചീഫ് സെക്രട്ടറി, ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനം സമര്‍പ്പിച്ച 12 പേരുടെ പട്ടികയില്‍ നിന്നും മൂന്നു പേരെയാണ് യുപിഎസ്‌സി യോഗം തിരഞ്ഞെടുക്കുക. ഇതില്‍ നിന്നും ഒരാളെ സംസ്ഥാന സര്‍ക്കാരിന് പോലിസ് മേധാവിയാക്കാം. അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുദേഷ് കുമാര്‍, ബി സന്ധ്യ എന്നിവരുടെ പേരുകളാണ് പ്രഥമ പരിഗണനയിലുളളത്.കേന്ദ്ര സര്‍വ്വീസിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹ കേരളത്തിലേക്ക് മടങ്ങിവരുന്ന കാര്യത്തില്‍ ഇതേ വരെ തീരുമാനം അറിയിച്ചിട്ടില്ല. പരിഗണനയിലുള്ള ഓരോ ഉദ്യോഗസ്ഥരുടേയും

വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാകും യുപിഎസ്‌സി യോഗം അന്തിമ തീരുമാനം എടുക്കുക. കേരള പോലിസിലെ 11 എസ്പിമാര്‍ക്ക് ലഭിക്കേണ്ട ഐപിഎസും കമ്മിറ്റി പരിശോധിക്കും.


Tags:    

Similar News