വിദ്യാര്‍ഥി നേതാവ് അതിഖുര്‍ റഹ്മാന് അടിയന്തര വൈദ്യസഹായവും ജാമ്യവും അനുവദിക്കണമെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍

അതിഖ് ഉര്‍ റഹ്മാന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

Update: 2022-09-22 19:18 GMT

ന്യൂഡല്‍ഹി: ശരിയായ ചികില്‍സ ലഭിക്കാത്തതതുമൂലം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് ജീവന് വേണ്ടി മല്ലടിക്കുന്ന കള്ളക്കേസില്‍ കുടുക്കി യുപി ഭരണകൂടം തുറങ്കിലടച്ച വിദ്യാര്‍ത്ഥി നേതാവ് അതിഖ്ഉര്‍റഹ്മാന് മെഡിക്കല്‍ ജാമ്യവും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയും ലഭിക്കുന്നതിന് അധികാരികളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ പൗരാവകാശ പ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും.

ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം മതിയായ പരിചരണവും തുടര്‍ ചികില്‍സയും അധികൃതര്‍ മനപ്പൂര്‍വ്വം തടസ്സപ്പെടുത്തിയതോടെയാണ് അതിഖ്ഉര്‍റഹ്മാന്റെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നത്. അക്കാദമിക് വിദഗ്ധര്‍, പൗരസ്വാതന്ത്ര്യ, ജനകീയ സംഘടനകള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, അവകാശ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി നേതാക്കള്‍, എഴുത്തുകാര്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്. 2020ല്‍ ഹാത്രസ് ഗൂഢാലോചനാക്കേസില്‍ കുടുക്കിയ അതീഖുര്‍റഹ്മാന് സമയബന്ധിതവും ഉചിതമായതുമായ വൈദ്യചികിത്സയും പരിചരണവും നിഷേധിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

അതിഖ് ഉര്‍ റഹ്മാന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.


വി സുരേഷ് (ജനറല്‍ സെക്രട്ടറി ഓഫ് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍), ആനി രാജ (എന്‍എഫ്‌ഐഡബ്ല്യു), മേധാ പട്കര്‍ (നര്‍മദ ബച്ചാവോ ആന്ദോളന്‍), എഴുത്തുകാരന്‍ ഹര്‍ഷ് മന്ദിര്‍, എഴുത്തുകാരനും സമാധാന പ്രവര്‍ത്തകനുമായ ഫാ. ഫ്രേസര്‍ മസ്‌കരേനസ്, മിഹിര്‍ ദേശായി, ഹെന്റി ടിഫാഗ്‌നെ, കവിതാ കൃഷ്ണന്‍, കവിതാ ശ്രീവാസ്തവ, രവി കിരണ്‍ ജെയിന്‍, ആകാര്‍ പട്ടേല്‍, ബ്രിനെല്ലെ ഡിസൂസ, ഫാ. സെഡ്രിക് പ്രകാശ്, നന്ദിനി സുന്ദര്‍,അനുരാധ തല്‍വാര്‍, അരുന്ധതി ധുരു, പ്രസാദ് ചാക്കോ,വിഎസ് കൃഷ്ണ, ഗുട്ട രോഹിത്, അരവിന്ദ് നരേന്‍,ബേല ഭാട്ടിയ, മീര സംഘമിത്ര, ലാറ ജെസാനി, അനുരാധ, സഹേലി, ക്ലിഫ്റ്റണ്‍ ഡി റൊസാരിയോ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Tags:    

Similar News