അമേരിക്കയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര ചെയ്തയാള്‍ക്ക്

Update: 2022-05-19 04:04 GMT

വാഷിങ്ടണ്‍: അമേരിക്കയില്‍ കുരങ്ങുപനിയുടെ ആദ്യ കേസ് സ്ഥിരീകരിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്തയാള്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രകാരം മുഖത്തും ശരീരത്തിലും ചിക്കന്‍ പോക്‌സ് പോലുള്ള ചുണങ്ങ് ഉണ്ടാകുന്നതിന് മുമ്പ് പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് അസുഖം ആരംഭിക്കുന്നത്. ക്യൂബെക്ക് നഗരമായ മോണ്‍ട്രിയലിലെ പൊതുജനാരോഗ്യ അധികാരികള്‍ കുറഞ്ഞത് 13 കേസുകളെങ്കിലും അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ റിപോര്‍ട്ട് ചെയ്തു.

കാനഡയിലെ ക്യൂബെക്ക് പ്രവിശ്യയിലെ ആരോഗ്യ അധികാരികള്‍ ഒരു ഡസനിലധികം സംശയാസ്പദമായ കുരങ്ങുപനി കേസുകള്‍ അന്വേഷിക്കുന്നുണ്ടെന്ന് സിബിസി റിപോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥിരീകരണം പ്രതീക്ഷിക്കുന്നതായി സിബിസി അറിയിച്ചു. യുഎസിലെ മസാച്യുസെറ്റ്‌സ് ആരോഗ്യ അധികാരികളും സിഡിസിയും രാജ്യത്തെ ഈ വര്‍ഷത്തെ ആദ്യത്തെ കേസ് ബുധനാഴ്ച സ്ഥിരീകരിച്ചു. 'കേസ് പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതല്ല. വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നല്ല നിലയിലാണ്' മസാച്യുസെറ്റ്‌സ് ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

രോഗബാധിതനായ വ്യക്തിയുടെ ശരീരസ്രവങ്ങളുമായോ വ്രണങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയോ അല്ലെങ്കില്‍ മലിനമായ വസ്തുക്കള്‍ (വസ്ത്രങ്ങള്‍, കിടക്കകള്‍ പോലുള്ളവ) എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ രോഗം പടരുമെന്ന് സിഡിസി പറയുന്നു. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കണ്ടെത്തിയ ക്ലസ്റ്ററുകള്‍ ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ പലതും കുരങ്ങുപനി അപൂര്‍വമാണ്. മെയ് 6 മുതല്‍ യുകെയില്‍ ഒമ്പത് കുരങ്ങുപനി കേസുകള്‍ കണ്ടെത്തിയതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) ബുധനാഴ്ച അറിയിച്ചു. സ്‌പെയിനും പോര്‍ച്ചുഗലും 40ലധികം കുരങ്ങുപനി ബാധിച്ചതായി സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ കേസുകള്‍ തിരിച്ചറിഞ്ഞതായി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News