അമേരിക്കയുടെ എഫ്-16 യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍

ഇസ്രായേലിനെ പ്രതിരോധിക്കാന്‍ നിരവധി ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്.

Update: 2024-10-26 10:12 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തിന്റെ അത്യാധുനിക എഫ്-16 യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ എത്തിയതായി റിപോര്‍ട്ട്. ജര്‍മനിയിലെയും അറേബ്യയിലേയും താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് എത്തിയിരിക്കുന്നത്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിന് പിന്തുണ നല്‍കാനാണ് നീക്കം. നേരത്തെ എഫ്-16 വിമാനങ്ങളുടെ പട അമേരിക്കയുടെ മറ്റൊരു രഹസ്യത്താവളത്തില്‍ എത്തിയിരുന്നു. ചെങ്കടലിലും മറ്റും താവളമടിച്ചിരിക്കുന്ന പടക്കപ്പലുകള്‍ക്കൊപ്പം ഇവയും ചേര്‍ന്നതായാണ് വിവരം.

കൂടാതെ ഇസ്രായേലിനെ പ്രതിരോധിക്കാന്‍ നിരവധി ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്. ഈ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കന്‍ സൈനികരും ഇസ്രായേലില്‍ എത്തിയിട്ടുണ്ട്.

സൗദി അറേബ്യക്ക് 44 കോടി അമേരിക്കന്‍ ഡോളറിന് തുല്യമായ തുകക്കുള്ള ടിഒഡബ്ല്യു മിസൈലുകളും നല്‍കിയതായി അമേരിക്ക അറിയിച്ചു. സൗദി നേരിടുന്ന ഭീഷണികളെ കൈകാര്യം ചെയ്യാന്‍ ഈ മിസൈലുകള്‍ക്ക് കഴിയുമെന്ന് അമേരിക്ക അറിയിച്ചു.

Tags:    

Similar News