വാഷിങ്ടണ്‍: യുഎസിലെ വിന്‍കോന്‍സിന്‍ സംസ്ഥാനത്തെ സ്‌കൂളില്‍ പതിനഞ്ചുകാരിയായ വിദ്യാര്‍ഥി നാലു പേരെ വെടിവച്ചു കൊന്നു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ആക്രമണത്തിന് ശേഷം പെണ്‍കുട്ടി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്‌തെന്ന് പോലിസ് അറിയിച്ചു. സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് കൊലപാതകിയെന്നും പോലിസ് അറിയിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷം മാത്രം യുഎസില്‍ 322 സ്‌കൂളുകളിലാണ് വെടിവയ്പ് നടന്നത്. 2023ല്‍ 349 സംഭവങ്ങളുമുണ്ടായി. സ്‌കൂളുകളിലും കോളജുകളിലും നിരന്തരമായി വെടിവയ്പ് നടക്കുന്നതിനാല്‍ തോക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ആയുധമണിയാനുള്ള പൗരന്‍മാരുടെ ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കാനാവില്ലെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ നിലപാട്.