യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും കൂടുക്കാഴ്ച നടത്തും

ബ്ലിങ്കന്‍ ഇന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ കാണുകയും ചെയ്യും.

Update: 2021-07-28 04:46 GMT

ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനും അഫ്ഗാനിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ക്വാഡിന്റെ ചട്ടക്കൂടില്‍ ഇന്തോപസഫിക് മേഖലയില്‍ സഹകരണം വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദ്വിദിന സന്ദര്‍ശനത്തിനാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്തിയത്.

ബ്ലിങ്കന്‍ ഇന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ കാണുകയും ചെയ്യും. തന്റെ ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുവൈത്തിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം സന്ദര്‍ശിക്കും.

Tags:    

Similar News